ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി നടപ്പാക്കിയ ട്രൈസ്‌കൂട്ടര്‍, ഇലക്ട്രോണിക് വീല്‍ചെയര്‍, കാഴ്ചപരിമിതിയുള്ളവര്‍ക്ക് ബ്രെയിലി കംപ്യൂട്ടര്‍ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു.
വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ ചെലവിട്ടുകൊണ്ടാണ് വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള അര്‍ഹരായ 12 ഗുണഭോക്താക്കള്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തത്. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി അധ്യക്ഷത വഹിച്ച യോഗത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ(സി.ഡി.പി.ഒ) ബി.ജി. ടിറ്റി, കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എല്‍സി ഈശോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ തുളസിമണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍.പ്രമോദ്, ആര്‍.ദേവകുമാര്‍, സുജാത അനില്‍, രാഹുല്‍ വെട്ടൂര്‍, വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *