റാന്നി – 16 കാരിയായ പെൺകുട്ടിയെ പരിചയം ഭാവിച്ച് സമീപിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി എന്ന സ്ഥലത്ത് വൃന്ദാവനം മുക്കുഴിക്കൽ ഹൗസിൽ പ്രവീൺ പ്രമോദ് (23) എന്നയാളാണ് പിടിയിലായത്. കഴിഞ്ഞവർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. പെരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ സനിൽ കുമാർ , S I മാരായ ഷിജു , ഉണ്ണികൃഷ്ണൻ , ASI ഷെറീന, CPO മാരായ അലക്സ് , രതീഷ് , രാജേഷ് , മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



