മെഴുവേലി – കേരളക്കരയിലാകെ വിഡി സതീശൻ നുകൂലമായ വികാരം അലയടിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ പല ഭാഗത്തും വിഡി സതീശൻ അനുകൂല പ്രകടനവും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ്സ് കൂട്ടായ്മ മെഴുവേലിയുടെ പേരിലുള്ള ഫ്ളക്സ് ഇന്ന് അതിരാവിലെ മെഴുവേലിയിൽ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. കേരളമാകെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് അനുകൂലമായ വികാരം അലയടിക്കുകയാണ്. യുഡിഎഫിലെ ഘടക കക്ഷികളും, പത്ര മാധ്യമ സുഹൃത്തുക്കളുമായുള്ള ചർച്ചക്ക് ശേഷം പ്രിയങ്കാ ഗാന്ധിയും സതീശന് അനുകൂലമായ നിലപാട് വ്യക്തമാക്കിയെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എം.എൽ.എ.മാരുടെ മനസ്സറിയാൻ എത്തിയ കോൺഗ്രസ് കേന്ദ്ര നേതാക്കൾക്കു മുൻപിൽ തങ്ങൾക്കുള്ള അർഹത എണ്ണിപ്പറഞ്ഞ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. നിരീക്ഷകരായെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും നിയമസഭാകക്ഷി യോഗത്തിനു പോകും മുൻപ് ഹോട്ടലിലെത്തിയാണ് അവരെ പ്രത്യേകം പ്രത്യേകം കണ്ടത്.
മുഖ്യമന്ത്രിസ്ഥാനത്തിന് കെ.സി. വേണുഗോപാലിനായും ചെന്നിത്തലയ്ക്കായും സതീശനായും നടക്കുന്ന പ്രചാരണം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. ഇരുവരും തങ്ങളുടെ അർഹത വിവരിക്കുകയാണ് ചെയ്തത് എന്നാണറിയുന്നത്. വേണുഗോപാൽ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റൊരുസ്ഥാനത്തേക്കും താനുണ്ടാകില്ലെന്ന നിലപാടാണ് സതീശൻ അടുപ്പമുള്ളവരോട് പറയുന്നതെങ്കിലും നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം പറഞ്ഞില്ലെന്നാണ് സൂചന. ഒരു തീരുമാനത്തിലേക്കെത്തും മുൻപുതന്നെ ഹൈക്കമാൻഡുമായി ഏറ്റുമുട്ടുന്നുവെന്ന പ്രതീതി സതീശൻ ഒഴിവാക്കി. ഞായറാഴ്ചയോട് കൂടി തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.


