എംഡിഎംഎയുമായി രണ്ടു യുവാക്കളെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

Crime
Print Friendly, PDF & Email

തിരുവല്ല:- ടർഫിനു മുന്നിൽ നിന്ന് എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി കണ്ണോത്ത് ടിബിൻ (33), ചുമത്ര കൂടത്തിങ്കൽ സിജോ (24) എന്നിവരിൽ നിന്നുമാണ് 1.22 ഗ്രാം എംഡിഎംഎ പിടികൂടിയത്. മുത്തൂർ കാവുംഭാഗം റോഡിൽ മന്നംകരചിറയിലുള്ള അബുദാബി ടർഫിന് മുന്നിൽവച്ച് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്. ഇവർ ടർഫിൽ വച്ച് എംഡിഎംഎ കൈമാറാൻ വന്ന സമയത്താണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *