തിരുവല്ല: കാണാതായ കൊടുമൺ സ്വദേശിനിയെ യുവാവിനൊപ്പം ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെത്തി. മുറിയിൽ നടത്തിയ പരിശോധനയിൽ 330 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാർ (30) ആണ് പിടിയിലായത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൊടുമൺ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇരുവരും പിടിയിലായത് .
അനിലിന്റെ ബാഗിൽ നിന്ന് 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. യുവതിക്കെതിരേ പൊലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമൺ പോലീസിന് കൈമാറി. ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനിൽ പൊലീസിനോട് പറഞ്ഞു. കൂടൽ, നെടുമൺകാവ്, കോന്നി എന്നിവിടങ്ങളിൽ വിതരണത്തിനായി എത്തിച്ചു കൊടുത്തതാണത്രേ കഞ്ചാവ്.
പിടിയിലായ അനിൽ ആദ്യം പട്ടാഴി സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ട്. നിലവിൽ കൂടൽ സ്വദേശിനിക്കൊപ്പമാണ് കഴിയുന്നത്. ഒരു മകളുമുണ്ട്.
അനിൽ കുമാർ എലിപ്പനി ബാധിതനായി മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊടുമൺ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

