പാമ്പുകടി പ്രതിരോധം ; ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Health Pathanamthitta

അടൂർ – ലൈഫ് ലൈൻ ആശുപത്രിയിൽ “പാമ്പുകടി പ്രതിരോധം : മുൻകരുതലുകളും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ റോഷ്നി ജി എസ് ക്ലാസ് നയിച്ചു. ചൂട് കൂടിയതോടെ മാളങ്ങൾ വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളുടെ അധിനിവേശം എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമികമായി എന്തൊക്കെ ചെയ്യണമെന്നും അവർ വിശദീകരിച്ചു. 120 ഇനം പാമ്പുകൾ ഉള്ളതിൽ വെറും നാലെണ്ണം മാത്രമേ അപകടകാരികൾ ആയിട്ടുള്ളു എന്നും മഹാഭൂരിഭാഗവും നിരുപദ്രവികളുമാണെന്നും അവർ പറഞ്ഞു.

വീടും പരിസരവും കാട് കളഞ്ഞു വൃത്തിയായി സൂക്ഷിക്കുകയും വീട്ടിലേക്കു തുറന്നിരിക്കുന്ന ദ്വാരങ്ങളും പൈപ്പുകളും അടിയന്തിരമായി അടക്കുകയും വേണം. വീട്ടിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളും ചില്ലകളും വെട്ടിക്കളയുന്നതു നന്നായിരിക്കും. പാമ്പ് കടിയേറ്റാൽ ഫസ്റ്റ് എയ്ഡ് എന്ന ഒന്ന് ഇല്ലെന്നും ജീവൻ രക്ഷിക്കാൻ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. കടിയേറ്റതിനു ശേഷമുള്ള “ഗോൾഡൻ ഔവർ” (golden hour) ആയ ആദ്യത്തെ ഒരു മണിക്കൂർ എന്നത് നിർണ്ണായകമാണെന്നും അതിനുള്ളിലെ രക്ഷാ പ്രവർത്തനം ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കുമെന്നും ഡോ. റോഷ്നി പറഞ്ഞു.

ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ഡോ. രോഷ്‌നിക്ക് ഉപഹാരം നൽകി ആദരിച്ചു. ആശുപത്രി ഡോക്ടർമാരെയും നേഴ്സുമാരെയും കൂടാതെ അനവധി പൊതുജനങ്ങൾ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു.

Photo Caption
—————-
ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ഡോ. രോഷ്‌നിക്ക് ഉപഹാരം സമ്മാനിച്ചപ്പോൾ..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *