അടൂർ – ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിയിലെ മികവിനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഹൃദ്രോഗ വിദഗ്ദ്ധരിൽ ഒരാളായി ടോപ് ഷോക്ക് അവാർഡ് ജേതാവായായ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളോജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെന്റ് ജോർജ്സ് ആശുപത്രിയിൽ നടന്ന അന്താരാഷ്ട്ര കാത്‌ലാബ് പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഹൃദയത്തിലെ രക്ത ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകൾ മാറ്റാനുള്ള ആൻജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സാവരീതികളിൽ വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതായിരുന്നു പ്രസ്തുത പരിപാടി. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഹൃദ്രോഗ വിദഗ്ധർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സയിൽ അതിനൂതനമായതും ഇനിയും ഇന്ത്യയിൽ ലഭ്യമായിട്ടില്ലാത്തതുമായ ഏറ്റവും പുതിയ IVL (ഇൻട്രാ വാസ്കുലാർ ലിതോട്രിപ്സി) സാങ്കേതിക വിദ്യകളായ കൊറോണറി ജാവലിൻ , C2 എയ്റോ എന്നിവ ഉപയോഗിച്ചുള്ള ആദ്യ കേസുകൾ നേരിൽ കാണാനും ഡോ. സാജന് അവസരം ലഭിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

