തിരുവല്ല – എൽഡിഎഫ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതും ട്രഷറി നിയന്ത്രണം ഏർപെടുത്തിയതുമാണ് നഗരസഭകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജ്ജ് പറഞ്ഞു.
പണം ടട്രഷറിയിൽ നിന്ന് ലഭിക്കാത്തതുമൂലം കരാറുകാർ ടെൻഡറുകളിൽ പങ്കെടുക്കുന്നില്ല ഇതുമൂലം പല നിർമ്മാണ ജോലികളും ടെൻഡർ എടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്.
എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് (എം) നടത്തിയ ധർണ രാഷ്ട്രീയ പാപ്പരത്തമാണ്.
ജനങ്ങളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇവർ കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടത്.
ഇപ്പോൾ നടത്തുന്ന ധർണ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ജനങ്ങൾ മനസിലാക്കുമെന്നും അവർ പറഞ്ഞു .


