എ. പത്മകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിഷയം ഗൗരവമായി പരിശോധിക്കും ; മന്ത്രിയായ വീണാ ജോർജ്ജ് പ്രത്യേക ക്ഷണിതാവായത് കീഴ്‌വഴക്കം

Kerala Pathanamthitta

പത്തനംതിട്ട: മന്ത്രിയായതിനാലാണ് വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവായി പരിഗണിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സംസ്ഥാന സമിതിയിലേക്ക് മന്ത്രിമാരെ പരിഗണിക്കുന്നത് കീഴ്‌വഴക്കമാണ്. മാതൃകാപരമായ പ്രവർത്തനമാണ് മന്ത്രി വീണാ ജോർജിന്റെത്. മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കുന്നു. സമയം കിട്ടുന്നതനുസരിച്ച് അവർ പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എ. പത്മകുമാറിന്റെ ഫേസ് ബുക്ക് കുറിപ്പ് 12ന് ചേരുന്ന ജില്ലാ കമ്മിറ്റി ചർച്ച ചെയ്യും. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇപ്പോൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പത്മകുമാർ. പാർട്ടിയിൽ മാതൃകാ പരമായ പ്രവർത്തനം നടത്തി വന്ന ആളാണ്. വിജ്ഞാന പത്തനംതിട്ടയുടെ മുഖ്യ സംഘാടകനാണ്. പാർട്ടിയിലെ പ്രധാന നേതാവ് കൂടിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിൽ അത് പാർട്ടി ഘടകത്തിൽ പറയാമായിരുന്നു. ജില്ലയിൽ നിന്നും 3 പേർ സംസ്ഥാന സമിതിയിൽ വന്നത് വലിയ അംഗീകാരമാണെന്നും രാജു എബ്രഹാം പറഞ്ഞു. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ പാർട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. സർക്കാരും പാർട്ടിയും എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണന്നും രാജു എബ്രഹാം പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *