കൊക്കാത്തോട്ടിൽ കാട്ടാന ചരിഞ്ഞ നിലയിൽ

Kerala Pathanamthitta

കോന്നി- ഫോറസ്റ്റ് ഡിവിഷൻ നടുവത്ത് മൂഴി റേഞ്ചിലെ കൊക്കാത്തോട്‌ മേഖലയിൽ മുപ്പതു വയസ്സ് തോന്നിയ്ക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി . കഴിഞ്ഞ മൂന്നുനാലു ദിവസമായി തണ്ണിത്തോട് ഭാഗത്ത്‌ കല്ലാർ തീർത്തും നദിയിലും അവശ നിലയിൽ കണ്ട പിടിയാന ആണ് ഇതെന്ന് സംശയിക്കുന്നു . ആനയ്ക്ക് കാര്യമായ അസുഖങ്ങൾ ഇല്ലെന്നു കഴിഞ്ഞ ദിവസം വനപാലകർ അറിയിച്ചിരുന്നു . ആദ്യം ഒറ്റയ്ക്ക് കാണപെട്ട കാട്ടാനയുടെ കൂടെ ഇന്നലെ കുട്ടിയാനയും ഉണ്ടായിരുന്നു . ആനയെ വനപാലകർ കാട് കയറ്റി വിട്ടതാണ് . ഈ ആന കൊക്കാത്തോട്‌ മേഖലയിൽ എത്തിയപ്പോൾ ചരിഞ്ഞതാകാൻ ആണ് സാദ്ധ്യത .

വേനൽ രൂക്ഷമായതോടെ കോന്നിയുടെ കിഴക്കൻ മേഖലയിലെ ജലാശയങ്ങളിൽ ദാഹജലം തേടി കാട്ടാനകൾ എത്താറുണ്ട് . കല്ലാർ ,അച്ചൻകോവിൽ നദിയിൽ ഇറങ്ങി വെള്ളം കുടിയ്ക്കുന്ന കാട്ടാനകളെ കാണുന്നതിനു റോഡിലൂടെ പോകുന്ന ആളുകൾ വാഹനം നിർത്തി ഇറങ്ങി ഫോട്ടോ എടുക്കുന്നതും ഒച്ച വെക്കുന്നതും പതിവാണ്. റോഡരികിൽ ആനയെ കണ്ടാൽ വാഹനങ്ങൾ നിർത്തരുത് എന്ന് മുന്നറിയിപ്പ് നൽകേണ്ട വനം വകുപ്പ് ജീവനക്കാർ ആനയുടെ ചിത്രം പകർത്താൻ ഉൾപ്പെടെ, വഴിവിട്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് പരാതി ഉണ്ട് .

ചാനലുകൾക്ക് മുന്നിൽ അഭിപ്രായം രേഖപ്പെടുത്താൻ മുന്നിൽ നിൽക്കുന്ന വനംവകുപ്പ് ജീവനക്കാർ കാട്ടാനയെ വെള്ളം കുടിക്കാൻ പോലും സമ്മതിക്കാതെ ഉഗ്രസ്പോടന പടക്കം പൊട്ടിച്ചു തുരത്തി വിടുകയാണ് പതിവ് .

കാട്ടിൽ കുളങ്ങൾ നിർമ്മിച്ചു യഥേഷ്ടം വെള്ളം ഉറപ്പാക്കാൻ ഇവർ ശ്രമിക്കുന്നില്ല . നിരവധി കാട്ടാനകൾ ആണ് വേനൽ കാലത്ത് കാട്ടിൽ ചരിയുന്നത് . വെള്ളം കുടിക്കാൻ നദിയിൽ ഇറങ്ങുന്ന കാട്ടാനകളെ വെള്ളം കുടിക്കാൻ സമ്മതിക്കാതെ ചെവി പൊട്ടുന്ന തരത്തിൽ പടക്കം പൊട്ടിച്ചു കാട്ടിലേക്ക് തുരത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് പ്രകൃതി സ്നേഹികൾ ആവശ്യപ്പെടുന്നു.

കാട്ടിൽ തന്നെ കുടിവെള്ളം ലഭിക്കാൻ വേനൽ കാലത്ത് തന്നെ വലിയ കുളങ്ങൾ നിർമ്മിക്കണം .മഴക്കാലത്ത് ഇതിൽ വെള്ളം നിറയും . ഇതൊന്നും കോന്നി ഉൾപ്പെടെയുള്ള വനം ഡിവിഷനുകളിൽ നടക്കുന്നില്ല . കാട്ടാനകൾക്ക് വേനൽ കാലത്ത് കുടിവെള്ളം ലഭിക്കുന്നത് നദികളിൽ നിന്നും മാത്രം ആണ്. കാട്ടു ചോലകൾ എല്ലാം വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റിയ അവസ്ഥയിലാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *