അടൂർ – നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സി.വി. ശാന്തകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടിയുടെ ഭാഗമായി ഭാരതീയ ദളിത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ ജാഥയും, ഭവന സന്ദർശനവും അടൂർ- ഊട്ടി മുക്ക് (കാവാരികുളം കണ്ടൻ കുമാരൻ നഗർ) ഉന്നതിയിൽ ബി.ഡി.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.കെ. ലാലു ഉദ്ഘാടനം നിർവ്വഹിച്ചു. ബി.ഡി.സി. ടൂർ ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാണ്ടി മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. പര്യടന പരിപാടിക്ക് ബി.ഡി.സി. സംസ്ഥാന കമ്മറ്റി അംഗം മണ്ണിൽ രാഘവൻ, ജില്ലാ വൈ: പ്രസിഡന്റ് കെ.എൻ. രാജൻ, പന്തളം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. പ്രസാദ് തുമ്പമൺ., ജില്ലാ സെക്രട്ടറി, സി.കെ .രാജേന്ദ്രപ്രസാദ്, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, ഉത്തമൻ, തുമ്പമൺ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. അമ്പിളി, അടൂർ നഗരസഭ കൗൺസിലർമാരായ സുനിത മനോജ്, ചിത്ര സത്യൻ, ശരത്, ബി.ഡി.സി. കുരമ്പാല മണ്ഡലം പ്രസിഡന്റ്. ഗിരീഷ് കല്ലോടിൽ, സെക്രട്ടറി, രാജേഷ് കർണ്ണികാരം, കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ബിന്ദു, ബൂത്ത് പ്രസിഡന്റ്. നൗഷാദ് എന്നിവർ നേതൃത്വം നൽകി.



