കോഴഞ്ചേരി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടം പൂർത്തിയാക്കിയ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ സ്ഥാനാർത്ഥി പര്യടനം നാളെ ആരംഭിക്കും. നാളെ രാവിലെ 8 മണിക്ക് ഇലന്തൂരിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം IAS ഉദ്ഘാടനം ചെയ്യും. 11 മണിയോടെ ഇലന്തൂർ പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ പത്തനംതിട്ട നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടക്കും .
ഏപ്രിൽ 2 ന് രാവിലെ 8 മുതൽ 11.30വരെ തോട്ടപ്പുഴശ്ശേരി ഇരവിപേരൂർ പഞ്ചായത്തുകളിലും ഉച്ചയ്ക്ക് ശേഷം 3 മുതൽ കോയിപ്രം പഞ്ചായത്തിലും പര്യടനം നടത്തും . 3 ന് രാവിലെ 8 മുതൽ മല്ലപ്പുഴശ്ശേരി ,നാരങ്ങാനം പഞ്ചായത്തുകളിലും വൈകിട്ട് 4 .15 മുതൽ കോഴഞ്ചേരി പഞ്ചായത്തിൽ പര്യടനം തുടരും. 5 ന് രാവിലെ 8 മുതൽ കുളനട പഞ്ചായത്തിലും ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആറന്മുള പഞ്ചായത്തിലും പര്യടനം നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാലാം തീയതി നിശ്ചയിച്ച മെഴുവേലി , ചെന്നീർക്കര പഞ്ചായത്തിലെ പര്യടനത്തിന് മാറ്റം വരുത്തിയിട്ടുണ്ട്.
ആദ്യ രണ്ടു ഘട്ടങ്ങളിലായി മണ്ഡലത്തിലുൾപ്പെട്ട 12 പഞ്ചായത്ത് കളിലും പത്തനംതിട്ട നഗരസഭയിലുമായി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. പൗരപ്രമുഖരെയും , സമുദായ സംഘടനാ നേതാക്കന്മാരെയും , ആദ്ധ്യാത്മിക ആചാര്യന്മാരെയും സന്ദർശിച്ചു പിന്തുണ തേടി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രചരണ പ്രവർത്തനങ്ങളും സ്ക്വാഡ് വർക്കുകളും നടന്നു വരുന്നു. കഴിഞ്ഞ ഞായറാഴ്ച എല്ലാ ബൂത്ത് കളിലും മഹാ സമ്പർക്കം നടത്തിയിരുന്നു.

What do you feel about this post?
Like
Love
Happy
Haha
Sad

