അടിസ്ഥാന മേഖലയിൽ തൊഴിലെടുക്കുന്ന വനിതകളെ ആദരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

മെഴുവേലി – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖലാ കമ്മറ്റിയുടെയും, ഗ്രാമീണ വനിതാ കൂട്ടായ്മയുടെയും രണ്ടാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ അടിസ്ഥാന മേഖലകളിൽ തൊഴിലെടുക്കുന്ന മുതിർന്ന വനിതകളെ ആദരിച്ചു. ഉള്ളന്നൂർ ഗവ.എസ്എൻവി എൽപി സ്‌കൂളിൽ പരിഷത്ത് കുളനട മേഖ പ്രസിഡൻറ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു.

കേരള സമൂഹത്തിന് മുന്നിൽ എന്നും ശാസ്ത്രീയമായ സാമൂഹിക മാതൃകകൾ അവതരിപ്പിച്ചിട്ടുള്ള പരിഷത്ത് ഈ പ്രവർത്തനത്തിലൂടെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എന്ന് ഉദ്ഘാടകചൂണ്ടിക്കാട്ടി. മേഖലാ സെക്രട്ടറി പി എസ് ജിമോൻസ്വാഗതം പറഞ്ഞ യോഗത്തിൽ ഡോ. ടി പി കലാധരൻ ആമുഖ പ്രഭാഷണം നടത്തി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന ഉള്ളന്നൂർ പാലനിൽക്കുന്നതിൽ കല്ല്യാണി, ആശാവർക്കറായ ഉള്ളന്നൂർ പാലക്കംപൊയ്കയിൽ ജയാ സി കെ, പാലിയേറ്റിവ് സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന മെഴുവേലി പുതിയവീട്ടിൽ തെക്കേതിൽ സേതു എം, ക്ഷീര കര്ഷകയായ ഉള്ളന്നൂർ ചൈതന്യയിൽ റസീന മോൾ, കർഷകയായ ഉള്ളന്നൂർ കൊല്ലന്റയ്യത്ത് സുജാ ബാബു, അനുഗ്രഹ കുടുംബശ്രീ കാരിത്തോട്ട യിൽ നിന്നും ചിന്നമ്മ വർഗ്ഗീസ്, ഹരിത കർമ്മ സേനയിൽ സേവനമനുഷ്ഠിക്കുന്ന കൈപ്പുഴ നോർത്ത് പൊയ്കയിൽ റേച്ചൽ സാം, ചെറുകിട സംരംഭകയായ ഉള്ളന്നൂർ മുകേഷ് ഭവനിൽ രാധാമണി എന്നീ മുതിർന്ന വനിതകളെയാണ് ആദരിച്ചത്.

മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില ചെറിയാൻ വിദ്യാഭ്യാസ വികസന സമിതി ചെയർപേഴ്സൺ രജനി അശോകൻ രണ്ടാം വാർഡ് മെമ്പറും ക്ഷേമ കാര്യ സമിതി ചെയർപേഴ്സൺ കെ സുരേഷ് കുമാർപരിഷത്ത് പത്തനംതിട്ട ജില്ല ഉന്നത വിദ്യാഭ്യാസവിഷയ സമിതി കൺവീനർ പ്രൊഫസർ ശ്രീകല സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി നിലവിലെമുതിർന്ന പരിഷത്ത് പ്രവർത്തകൻ പി എസ് ജയചന്ദ്രൻ എന്നിവർ ആശംസകളും നേർന്നു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി ആർ ശ്രീകുമാർ മേഖലാ കമ്മിറ്റി അംഗം സണ്ണി വർഗീസ്, സുജ,അജു ജോൺസൺ, ബിന്ദു കുമാർഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിഷത്ത് ഉള്ളന്നൂർ യൂണിറ്റ് അംഗം സാലി വർഗീസ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *