അർഹരായ സമ്മതിദായകരെ എല്ലാം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കും : പത്തനംതിട്ട ജില്ലാ കലക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ അർഹരായ എല്ലാ സമ്മതിദായകരെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷണൻ. ജില്ലയിലെ ഹോം വോട്ടിങ് പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ചരിവുപുരയിടത്തിൽ ബോബിൻ സി ബാബു ജില്ല കലക്ടറുടെയും ആറന്മുള മണ്ഡലം റിട്ടേണിംഗ് ഓഫീസർ കെ എസ് അനിൽ കുമാറിന്റെയും സാന്നിധ്യത്തിൽ ഹോം വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ 85 വയസിന് മുകളിലുള്ള 9341 പേർക്കും ഭിന്നശേഷിക്കാരായ 1866 പേർക്കുമാണ് ഹോം വോട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന 157 സംഘമാണ് ഹോം വോട്ടിങ്ങ് നിയന്ത്രിക്കുന്നത്. രണ്ട് പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പോലീസ് എന്നിവരാണ് സംഘത്തിലുള്ളത്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ രഹസ്യസ്വഭാവം ഉറപ്പാക്കി വോട്ടിങ് നടപടി പാലിച്ചാണ് ഹോം വോട്ടിങ് നടത്തുന്നത്.

പോളിങ് ഉദ്യോഗസ്ഥർക്ക് നാളെ (ഏപ്രിൽ 1) മുതൽ പോസ്റ്റൽ വോട്ട് രേഖപെടുത്താം

ഫോം 12 ൽ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥർക്ക് അതാത് കേന്ദ്രങ്ങളിലെത്തി ഇന്ന് (ഏപ്രിൽ ഒന്ന് ) മുതൽ ഏപ്രിൽ ഏഴ് വരെ പോസ്റ്റൽ വോട്ട് ചെയ്യാം.

*കേന്ദ്രങ്ങൾ

തിരുവല്ല – സെന്റ് മേരീസ് കോളജ് ഫോർ വുമൺ, പാലിയക്കര, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എൻഎസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂർ – സർക്കാർ ബോയ്‌സ് എച്ച്എസ്എസ്, അടൂർ

Leave a Reply

Your email address will not be published. Required fields are marked *