മകരവിളക്ക് മഹോത്സവം ; ടിപ്പർ ലോറികൾക്ക് നിയന്ത്രണം ; മദ്യനിരോധനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല മകരവിളക്കിന് ഗതാഗത തിരക്ക് പരിഗണിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടർ വാഹന നിയമപ്രകാരം എല്ലാതരത്തിലുമുളള ടിപ്പർ ലോറികളുടെയും ഗതാഗതം ജനുവരി 13, 14, 15 ദിവസങ്ങളിൽ ജില്ലാ കല്കടർ നിരോധിച്ചു. ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

*മദ്യനിരോധനം
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ ജില്ലാ കല്കടർ മദ്യനിരോധനം ഏർപ്പെടുത്തി. വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തിൽ ചുവടെ.
*പന്തളം, ജനുവരി 12, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ.
*കുളനട, 12, രാവിലെ ഏട്ടുമുതൽ വൈകിട്ട് ഏഴുവരെ.
*കിടങ്ങന്നൂർ,12,രാവിലെ 10.30 മുതൽ വൈകിട്ട് ഒമ്പത് വരെ.
*ആറന്മുള മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതൽ രാത്രി 10വരെ.
*കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി 12 വരെ.
*ചെറുകോൽ, അയിരൂർ, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 13 ന് രാവില ഏഴുവരെ.
*റാന്നി, 13, വെളുപ്പിന് 12 മുതൽ രാവിലെ 10 വരെ.
*വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ.
*റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതൽ 14 ന് രാത്രി 10 വരെ.
*റാന്നി -പെരുനാട് , 21,22; 21 ന് രാവിലെ നാലുമുതൽ 22 ന് രാവിലെ ആറു വരെ.

Leave a Reply

Your email address will not be published. Required fields are marked *