അഡ്വ. സി വി ശാന്തകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് തുടക്കം

Pathanamthitta Politics
Print Friendly, PDF & Email

അടൂർ – നിയമസഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സി വി ശാന്തകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി തുടങ്ങി. പന്തളം കലവറത്തറ ഗോപാലന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം സ്വീകരണ പരിപാടികൾ ആരംഭിച്ചു. പന്തളം പൂഴിക്കാട് തവളംകുളം ജംഗ്ഷനിൽ അടൂർ നിയമസഭാ മണ്ഡലത്തിലെ ആദ്യ സ്വീകരണ പരിപാടി ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്‌തു.

യുഡിഎഫ് ചെയർമാൻ എം.ജി രമണൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.എസ്. ശിവകുമാർ, കൺവീനർ പഴകുളം ശിവദാസൻ, കോൺഗ്രസ്സ് നേതാക്കൾ, തോപ്പിൽ ഗോപകുമാർ, അനിൽമങ്ങാരം, സ്‌കറിയ വർഗ്ഗീസ്, അഡ്വ. ഡി.എൻ. പ്രദീപ്, ബിജു ഫിലിപ്പ്, നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കോന്നി വിജയകുമാർ, സോമരാജൻ, ജയപ്രസാദ്, തേരകത്ത് മണി, അജിത്ത് അടൂർ, ഏഴംകുളം അജു, മണ്ണിൽ രാഘവൻ, കെ.എൻ രാജൻ, സതീഷ് കോളപ്പാട്ട് , സി.ക. രാജേന്ദ്രപ്രസാദ്, കിരൺ കുപമ്പാല, ജോണിക്കുട്ടി ചെറുവള്ളി ഗോപകുമാർ, അനിത ഉദയൻ, വല്ലാറ്റൂർ വാസു ദേവൻപിള്ള, കൗൺസിലർമാർ, ബെൻസി ബേബി, സുനു സജു, ഗിരീഷ് കല്ലോടി എന്നിവർ സംസാരിച്ചു. തുടർന്ന് മേഖലയിലെ ബുത്തുകളിൽ സ്വീകരണ പരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *