പത്തനംതിട്ട – തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസുകളിലോ സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന് (മാർച്ച് 26). ആദ്യഘട്ടത്തിൽ പരിശീലനം ഇല്ലാത്തവരും ഫോം 12 ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പോസ്റ്റിംഗ് ഓർഡർ പകർപ്പും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖയും സഹിതം സമർപ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
മണ്ഡലാടിസ്ഥാനത്തിലെ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസർ
തിരുവല്ല – ജോബിൻ, ഡെപ്യൂട്ടി തഹസിൽദാർ- 8089106500
ആറന്മുള – രാജേഷ്, ലൈഫ് മിഷൻ ജില്ല കോ-ഓർഡിനേറ്റർ- 9747002830
അടൂർ – ഷൈനി ബേബി, സീനിയർ സൂപ്രണ്ട് ആർഡിഒ ഓഫീസ് – 8078135309
റാന്നി – മഞ്ജുഷ, സീനിയർ സൂപ്രണ്ട് കലക്ടറേറ്റ് – 9496469450
കോന്നി – പി ഐ മുംതാസ്, സീനിയർ സൂപ്രണ്ട് കലക്ടറേറ്റ് – 9447747336
What do you feel about this post?
Like
Love
Happy
Haha
Sad

