അടൂർ : ഇടതു പക്ഷം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. 75 ലക്ഷം രൂപയുടെ തട്ടിപ്പ് ആണ് നടന്നത്. ക്രമക്കേടുകളെ തുടർന്നു മുൻ അടൂർ എം.എൽഎയും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ആർ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയായ പൊൻ താമര പിള്ള ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. മുൻ എംഎൽഎയും മുതിർന്ന സി പി എം നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയും അടൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ പൊൻതാമര പിള്ളയാണ് ലക്ഷങ്ങളുടെ ക്രമക്കേടുകളെ തുടർന്നു രാജി വെച്ചത്. ഇടതു പക്ഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപകമായ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോൺഗ്രസ് യൂത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ശക്തമായ പ്രതിഷേധം ഉന്നയിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

