പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം നിർമ്മിച്ചു നൽകിയ പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കിൻറെ സി. എസ് .ആർ. പ്രകാരം നൽകിയ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയായ സൂര്യ കിരൺ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രമ്യ കൃഷ്ണ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വിധവകളായ സ്ത്രീകളും കുട്ടികളും ഉള്ള കുടുംബങ്ങൾക്കും രോഗാവസ്ഥയിൽ കിടക്കുന്ന സ്ത്രീകൾ ഉള്ള കുടുംബങ്ങൾക്കും ആണ് സോളാർ സ്ട്രീറ്റ് ലാമ്പുകൾ നൽകുന്നത്. ചടങ്ങിൽ ക്ലസ്റ്റർ ഹെഡ് അജീഷ് .കെ. ചന്ദ്രൻ., ചീഫ് മാനേജർ വിശ്വരാജ്. വി., ബ്രാഞ്ച് മാനേജർ ദീപക് .വി., കെ. പി ജയലാൽ., പ്രദീപ് അമ്പാട്ട് .,നെബു മാത്യു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നിർമ്മിച്ചു നൽകിയ പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 50 വീടുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയായ സൂര്യ കിരൺ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രമ്യ കൃഷ്ണ നിർവഹിക്കുന്നു.


