ഷോട്ട് പുളിക്കത്ര വെപ്പ് എ ഗ്രേഡ് കളിവള്ളം മാനേജർ റെജി വർഗ്ഗീസിന്റെ പിതാവ് മാലിപ്പുറത്ത് വർഗ്ഗീസ് അന്തരിച്ചു

Alappuzha
Print Friendly, PDF & Email

എടത്വ: മങ്കോട്ടച്ചിറയിൽ മാലിപുറത്ത് എം.സി വർഗ്ഗീസ് (87)നിര്യാതനായി. സംസ്ക്കാരം മാർച്ച് 19 വ്യാഴാഴ്‌ച 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാണ്ടൻങ്കരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മാവേലിക്കര തോപ്പിൽ പടീറ്റതിൽ കുടുംബാംഗം ലീലാമ്മ വർഗ്ഗീസ് ആണ് ഭാര്യ. റോസമ്മ, സൂസൻ, ഷാജി, റെജി എന്നിവർ മക്കളും കുണ്ടറ പള്ളി വടക്കേതിൽ ബാബു, കൊട്ടാരക്കര ചരുവിളയിൽ എബ്രഹാം, ആശ, പരേതയായ നിധി എന്നിവർ മരുമക്കളുമാണ് .

എം.സി വർഗ്ഗീസിന്റെ നിര്യാണത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്, ഷോട്ട് പുളിക്കത്ര കൊയിനോണിയ ഗ്രൂപ്പ് ചെയർമാൻ ജോർജി ചുമ്മാർ മാലിയിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *