എടത്വ: മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനവും മഴക്കാല പൂർവ്വ ശുചികരണ ബോധവത്ക്കരണ സെമിനാറും നാളെ (ജൂൺ 6 ) രാവിലെ 10.30 ന് നടക്കും.
തലവടി തിരുപനയനൂർ കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും. ക്ഷേത്രം മുഖ്യതന്ത്രി നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള ബോധവത്ക്കരണ സന്ദേശം നല്കും. ക്ഷേത്ര പരിസരത്ത് നിർമ്മിച്ച മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, പഞ്ചായത്ത് സെക്രട്ടറി ജി.വിനോദ് കുമാർ, അംഗം ബിനു സുരേഷ്, പ്രകാശ് പനവേലി, പിയൂഷ് പ്രസന്നൻ, മനോഹരൻ വെറ്റിലക്കണ്ടം എന്നിവർ പങ്കെടുക്കുമെന്ന് ക്ഷേത്രസമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ അറിയിച്ചു.


