മെഴുവേലി കൊച്ചുസ്കൂൾ 120-മത് വാർഷികാഘോഷം ; ഇതൾ 2K26

Pathanamthitta

മെഴുവേലി – ഒരു നൂറ്റാണ്ടിനു മുമ്പ് സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിതമായ മെഴുവേലി ജി.വി.എൽ.പി സ്‌കൂൾ ( കൊച്ചു സ്‌കൂൾ ) അതിന്റെ 120-മത് സ്‌കൂൾ വാർഷികം ആഘോഷിക്കുകയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട കൊച്ചുസ്കൂളിന്റെ പഴയ ചരിത്രവും, ഇപ്പോഴത്തെ ഉയർത്തെഴുനേൽപ്പിന്റെ ചരിത്രവും ഈ നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളുടെ, പ്രവർത്തകരുടെയും ചരിത്രം കൂടിയാണ്. മൂന്നു കുട്ടികളും 4 അദ്ധ്യാപകരുമുൾപ്പടെയുള്ള ജീവനക്കാരുമായി ഏതാണ്ട് നിലക്കാറായ അവസ്ഥയിൽ നിന്ന് സ്ക്കൂളിനെ ഇപ്പോൾ 3 കുട്ടികളിൽ നിന്ന് 34 കുട്ടികളിലേക്ക് എന്ന നിലയിലേക്ക് എത്തിച്ചതിനു പിന്നിൽ വലിയൊരു സാമൂഹിക പ്രതിബദ്ധതയോടുള്ള കുറച്ചു പൂർവ്വ വിദ്യാർത്ഥികളുടെ സാമ്പത്തിക, പ്രവർത്തന സമർപ്പണമുണ്ട്. അവരാണ് ഈ വാർഷികാഘോഷത്തിലെ താരങ്ങൾ. !!

നാളെ മാർച്ച് 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ പൊതുജനങ്ങളുടെയും, രക്ഷാകർത്താക്കളുടെയും മഹനീയ സാന്നിദ്ധ്യം പ്രഥമാദ്ധ്യാപികയായ ശ്രീമതി. വി.സി ജയശ്രീയും. പി.ടി.എ പ്രസിഡന്റായ ശ്രീമതി. മായയും അഭ്യർത്ഥിച്ചു.

മാർച്ച് 18 ന് രാവിലെ പതാക ഉയർത്തലോടെ ആരംഭിക്കുന്ന വാർഷികാഘോഷ പരിപാടികളിലെ സ്‌കൂൾ റിപ്പോർട്ട് അവതരണവും, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് നെജോമോൻ ഉദ്ഘാടനവും നിർവ്വഹിക്കും, മുഖ്യ പ്രഭാഷണം ഡോ. ടി.പി കലാധരൻ ( സാഹിത്യകാരൻ, പാഠപുസ്തക സമിതി അംഗം ) സിനി ആർട്ടിസ്റ്റായ തങ്കച്ചൻ വിതുര മുഖ്യാതിഥിതിയായി പരിപാടിയിൽ പങ്കെടുക്കും.

ആശംസ പ്രസംഗങ്ങൾ – ജിതിൻ ബാബു ( 13 വാർഡ് മെമ്പർ ), രാജീവ് ഐഡിയ ( 3 വാർഡ് മെമ്പർ ), നിത്യ എസ് ആനന്ദ് ( 4 വാർഡ് മെമ്പർ ), ജയന്തി കെ.എസ് ( എ.ഇ,ഓ ആറന്മുള ), ഡോ. സുജാമോൾ ( ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.എസ്.കെ ), വിജയലക്ഷ്മി എസ് ( ബി.പി.സി ആറന്മുള ), പിങ്കി ശ്രീധർ ( മുൻ പഭായാത്ത പ്രസിഡന്റ് ), ശ്രീദവി ടോണി ( മുൻ വാർഡ് മെമ്പർ ), മോളിക്കുട്ടി ( റിട്ട. എച്ച്.എം ), പിഎസ് ജീമോൻ (കൺവീനർ, പൂർവ്വ വിദ്യാർത്ഥി സംഘടന ), സിതാര മോഹൻ ( സി.ആർ.പി.എസ് ),

കൃതജ്ഞത അദ്ധ്യാപിക രമ്യ എം നിർവ്വഹിക്കും. ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉദ്ഘാടനം സിനി ആർട്ടിസ്റ്റായ തങ്കച്ചൻ വിതുര നിർവ്വഹിക്കും.

2026 – 27 അദ്ധ്യയന വർഷത്തേക്കുള്ള LKG മുതൽ 4 -)o ക്ലാസ് വരെയുള്ള ഇംഗ്ളീഷ്, മലയാളം മീഡിയം ക്ളാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. വാഹന സൗകര്യം ലഭ്യമാണ്.
8281058342 / 9496590404

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *