അടൂർ -കൊടുമൺ പഞ്ചായത്തിന്റെയും, പിഡബ്ല്യുഡി അധികൃതരുടെയും അനാസ്ഥയുടെ നേർക്കാഴ്ച. സുരക്ഷയില്ലാതെ റോഡിലൂടെ യാത്ര ചയ്യേണ്ടിവരുന്ന യാത്രികർ. ഏഴംകുളം കൈപ്പട്ടൂർ റോഡിൽ രണ്ടാംകുറ്റി വളവിൽ ഉയരത്തിലുള്ള മണ്ണിടിഞ്ഞ് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലുള്ള റബ്ബർ മരങ്ങൾ റോഡിനും, മനുഷ്യ ജീവനുകൾക്കും ഭീഷണിയാണ്. കൊടും ചൂടിൽ വാഹനം പാർക്ക് ചെയ്തു പല യാത്രികരും വിശ്രമിക്കുന്ന സ്ഥലം കൂടിയാണ് ഈ പ്രദേശം. ഇത്രയും അപകടകരമായ അവസ്ഥ ആയിട്ടു കൂടി വസ്തു ഉടമകളോട് അത് നീക്കം ചെയ്യുവാനോ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുവാനോ അധികൃതർ ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെയും പരാതി. ഒരപകടമുണ്ടാകുന്നത് വരെ തുടരാം ഈ അനാസ്ഥ !!



