അയത്തിൽ മലനട കിരാതമൂർത്തി സ്ഥാനം പുനർനിർമ്മാണം .

Pathanamthitta Special

ഇലവുംതിട്ട – പുരാതനമായ ആദി ദ്രാവിഡ ജനതയുടെ വിശ്വാസം കുടികൊള്ളുന്ന അയത്തിൽ മലനടയിൽ ദേവപ്രശ്‍ന വിധിപ്രകാരം കൗളാചാര പൂജകളും വിവിധങ്ങളായ പടേനികളും മറ്റും ആരംഭിച്ചിരിക്കുകയാണ്. കിരാതമൂർത്തി സ്ഥാനം, നാലമ്പലം, വില്ലുകൊട്ടാരം, അടുക്ക് സമർപ്പണ മണ്ഡപം, അന്നദാന മണ്ഡപം, നാഗത്തറ ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെറിയനാട് സതീശൻ ഭട്ടത്തിരിപ്പാടിന്റെയും, ഊരാളി അഭിലാഷ് സ്വാമിയുടെയും കാർമ്മികത്വത്തിൽ ശിലാസ്ഥാപനവും, പൂജകളും നടന്നു.

അയത്തിൽ മലനട കിരാതമൂർത്തി സ്ഥാനത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ദിനവും കരിക്ക് മലയ്ക്ക് പടേനി, അന്നദാന വഴിപാട്, താംബൂലം അഥവാ മുറുക്കാന്‍ വഴിപാട് തുടങ്ങിയവ നടത്താനുള്ള സജ്ജീകരണങ്ങളും പൂർത്തിയാകേണ്ടതുണ്ട്. കിരാതമൂർത്തി സ്ഥാനത്ത് താംബൂലം സമർപ്പിച്ചു ഊരാളിയെ കണ്ടു ദോഷം അകറ്റുവാന്‍ വിളിച്ചു ചൊല്ലി പ്രാർത്ഥിക്കാനും കഴിയും. ഭക്തര്‍ നേരിട്ട് സങ്കടങ്ങള്‍ കിരാതമൂർത്തി സ്ഥാനത്ത് പറയുകയും, പരിഹാര മാർഗ്ഗങ്ങൾ ആരായുകയും ചെയ്യാം.

കിരാതമൂർത്തി സ്ഥാന പുനർനിർമ്മാണ പ്രക്രിയയിൽ എല്ലാ ഭക്തരുടെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.  +91 97447 76011

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *