മല്ലപ്പള്ളി – സംസ്കാരം സൈനിക ബഹുമതികളോടെ ഇന്ന് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി എസ് ഐ പളളിയിൽ നടക്കും. 95 വയസായിരുന്നു. 1965 ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിലെ ധീരമായ പോരാട്ട വീര്യം കണക്കിലെടുത്ത് ആ വർഷം നവമ്പർ 24 ന്, അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണൻ വീരചക്ര ബഹുമതി നൽകിയ സൈനികനാണ്.. മല്ലപ്പള്ളി സ്വദേശി ബേബിച്ചൻ എന്ന കെ ജി ജോർജ്. കുന്നന്താനം ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ മ്യതദേഹം മല്ലപ്പള്ളിയിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. രണ്ട് മണിക്ക് മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സി എസ് ഐ ദേവാലയത്തിൽ ഇന്ത്യൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പള്ളിയിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കേരളാ പോലീസിൻ്റെ ഗാർഡോഫ് ഓണർ നൽകും. തുടർന്ന് മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും


