പത്തനംതിട്ടയിൽ ഇഫ്താർ സംഗമവും, റംസാൻ കിറ്റ് വിതരണവും

Pathanamthitta

പത്തനംതിട്ട: സാമൂഹ്യപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നിർദ്ധന കുടുംബങ്ങൾക്കുള്ള റംസാൻ കിറ്റുകളുടെ വിതരണവും 17 ചൊവ്വ വൈകുന്നേരം 5 മണി മുതൽ പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് ഹോമിൽ വച്ച് നടക്കും. പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് വരിക്കണ്ണാമല നിർവ്വഹിക്കും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ റംസാൻ സന്ദേശം നൽകും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *