കുട്ടികൾക്കു മുന്നിൽ ലിംഗം കാണിച്ച് ലൈംഗിക ചേഷ്ട പ്രകടനം ; പ്രതിക്ക് നാലാഴ്ച്ച തടവും പിഴയും

Crime

പത്തനംതിട്ട: പെൺകുട്ടികൾക്ക് നേരേ ലൈംഗികചേഷ്ട കാണിക്കുകയും ലിംഗപ്രദർശനം നടത്തുകയും ചെയ്തയാൾക്ക് നാലാഴ്ച്ച തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗക്കോടതി. സ്‌പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള വിധി.

കോന്നി വകയാർ അരുവാപ്പുലം മുതുപേഴുങ്കൽ മേഘഭവനം വീട്ടിൽ സുരേഷി(49)നെയാണ് ശിക്ഷിച്ചത്. 2022 ഓഗസ്റ്റ് രണ്ടിന് കോന്നി വല്ലൂർ പാലം പൊതുവഴിയിൽ വച്ചാണ് നടന്നുപോയ പെൺകുട്ടികളെ പിന്തുടർന്ന് പ്രതി ഇപ്രകാരം പ്രവർത്തിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *