അടൂർ: പറമ്പിൽ കൃഷിപ്പണി ചെയ്തു കൊണ്ടിരുന്ന കർഷകന് നേരെ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. പന്നിയെ ബഹളം കേട്ടെത്തിയ നാട്ടുകാർ തല്ലിക്കൊന്നു. മുണ്ടപ്പള്ളി പാറക്കൂട്ടം രാജീവ് ഭവനിൽ രാഘവ(62)നാണ് പരുക്കേറ്റത്. ഉച്ചയോടെ മുണ്ടപ്പള്ളി ആലത്തിനാൽ ഏലായിലെ കൃഷിയിടത്തിൽ ജോലിക്കിടയിലാണ് പന്നി ആക്രമിച്ചത്.നിലവിളി കേട്ട് ഓടി എത്തിയവരാണ് രക്ഷപെടുത്തിയത്.അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.


