കുളനട – ഗ്രാമപഞ്ചായത്തു 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും (ആകെ 30 അങ്കണവാടി ) MIXER GRINDER വിതരണം ചെയ്തു. ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രതിഭാ സന്തോഷ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സൂസൻ തോമസ്, എലിസബത്ത് എം, ശ്രീമതി എൽസി ജോസഫ്, ശ്രീ ജി രഘുനാഥ്, ശ്രീ പി ആർ മോഹൻദാസ്, ശ്രീ പി ടി സുരേഷ്, ശ്രീമതി. ശോഭന അച്യുതൻ, ശ്രീമതി. ഷീബ ബിനോജ്, ശ്രീമതി ജെനി ആനന്ദ്, ശ്രീമതി. അമ്പിളി ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി അഖില കെ എം എന്നിവർ പങ്കെടുത്തു.


