കോഴഞ്ചേരിയിൽ ശബരിമല ഇടത്താവളം

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ശബരിമല മണ്ഡലകാല – മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകർക്ക് വേണ്ടി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഇടത്താവളം സജ്ജമാക്കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടത്താവളത്തിൽ തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമിത ഉദയകുമാർ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻമാരായ ബിജോ പി മാത്യു, സോണി കൊച്ചുതുണ്ടിയിൽ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി വാസു, ജിജി വർഗീസ് ജോൺ, ബിജിലി പി ഈശോ, സുനിത ഫിലിപ്പ്, ഗീതു മുരളി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *