കോഴഞ്ചേരി – മല്ലപ്പുഴശ്ശേരി കുടുംബശ്രീ തട്ടിപ്പുമായി ബന്ധപ്പെട്ട പുറത്തുവന്നത് മഞ്ഞു മലയുടെ ഒരു ഭാഗം മാത്രം. ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നിരിക്കുന്നത്. ഇത്രയും കാലം അത് മൂടി വെച്ചിരിക്കുകയായിരുന്നു. പണം തട്ടുക മാത്രമല്ല വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, കള്ള ഒപ്പ്, കള്ള സാക്ഷികൾ ഇവയെല്ലാം നടന്നിരിക്കുന്നു. ധാരാളം ആളുകളുടെ കള്ള ഒപ്പിട്ട് അസിസ്റ്റൻറ് സെക്രട്ടറിയുടെ കള്ള ഒപ്പിട്ട് പണം തട്ടിയിരിക്കുന്നു. ഒത്തിരി തട്ടിക്കൂട്ട് കുടുംബശ്രീ യൂണിറ്റുകൾ ഉണ്ട് എന്ന് എഴുതിച്ചേർത്ത് പണം തട്ടിയിരിക്കുന്നു. ഒത്തിരി സബ്സിഡികൾ കുടുംബശ്രീക്കാർക്ക് നൽകാതെ പണം തട്ടിയിരിക്കുന്നു.. വലിയ കൊടിയ അഴിമതിയാണ്. ഞെട്ടിക്കുന്ന അഴിമതിയാണ്. ഇത്രയും കാലം പോലീസും വിജിലൻസും പഞ്ചായത്തും ഇതെല്ലാം കൂടി വെച്ചിരിക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയവർ സുഖമായി വിലസുന്നു .ഇതറിഞ്ഞ് എല്ലാവരും മൗനമായി ഇരിക്കുന്നു. മൗനം വെടിയുക. പ്രതികരിക്കുക. മലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാലാ പറഞ്ഞു.

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ തട്ടിപ്പ് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് മല്ലപ്പുഴശ്ശേരിപഞ്ചായത്ത് പ്രസിഡണ്ട് ബെന്നി കുഴിക്കാല ആവശ്യപ്പെട്ടു . മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആറന്മുള പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിൽ പോലീസ് കൃത്യവിലോപം കാണിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇരയായവർ ജപ്തി ഭീഷണിയിൽ ആണ്. കുറ്റവാളികൾ യഥേഷ്ടം വിലസുകയാണെന്നും പ്രസിഡണ്ട് പറഞ്ഞു. തട്ടിപ്പിന് ഇരയായവർ ആത്മഹത്യയുടെ വക്കിലാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമയപരിപാടികൾ നടത്തുമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് സോണി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം റ്റി ശാവുമേൽ, ഷിബു കാഞ്ഞിക്കൽ, സാലി ലാലു പഞ്ചായത്ത് അംഗങ്ങളായ ഷേർളി ശാമുവേൽ, വൽസല കുമാരി, റോസമ്മ മത്തായി, അനീഷ് എസ്, ശ്രീരാജ്, വിദ്യ വി, രഹന ബിജു, സി പി എസ് ചെയർപേഴ്സൺ വൽസല വാസു എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

