സന്നിധാനം : സോപാനത്ത് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറിൽ നിന്നുള്ള തീർത്ഥാടകർ ഇടിച്ചു കയറിയത് തിക്കും തിരക്കിനും ഇടയാക്കി. ഇന്നലെ ഉച്ചപൂജ സമയത്തായിരുന്നു തിരക്ക് നിയന്ത്രണാതീതമായത്. തിരക്കിൽപ്പെട്ട് കുട്ടികൾ കരഞ്ഞു. കേന്ദ്ര ദ്രുതകർമ്മ സേനാംഗങ്ങളും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
തിരക്കിൽപ്പെട്ട കുട്ടികളെ ദേവസ്വം ഗാർഡും ജീവനക്കാരും ചേർന്ന് കൂട്ടയിടിയിൽ നിന്നും മാറ്റി നിർത്തി. പലരും ബാരിക്കേഡിൽ ഞെരിഞ്ഞമർന്നു. ദ്രുത കർമ്മ സേനാംഗങ്ങൾ, പോലീസ് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

