അടൂർ – കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അടൂർ സ്വദേശിയും നിലവിലെ പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലും, കോൺഗ്രസിന്റെ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനും തമ്മിൽ അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. ഇരുവരും സംസാരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൂടിക്കാഴ്ച ദീർഘനേരം നീണ്ടു നിന്നു. അതേസമയം, കൂടിക്കാഴ്ച തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചത്. രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ കഴിയില്ലായിരുന്നു എന്നും ശ്രീകണ്ഠൻ വിശദീകരിച്ചു. കേവലം സൗഹൃദം പങ്കുവെക്കൽ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരുടെയും കൂടിക്കാഴ്ച ഏതായാലും ചർച്ചയായിട്ടുണ്ട് .!!
What do you feel about this post?
Like
Love
Happy
Haha
Sad

