ഡോ. എം.എസ്. സുനിലിന്റെ 372 .മത് സ്നേഹഭവനം സിനിക്കും കുടുംബത്തിനും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിത് നൽകുന്ന 372- മത് സ്നേഹഭവനം പ്രതിഭയുടെ സഹായത്താൽ കോന്നി ഊട്ടുപാറ കരിമ്പനാകുഴി നിരവേൽ സിനിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ നിർവഹിച്ചു. ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ ജീവിക്കാൻ പറ്റാതെ വന്ന സാഹചര്യത്തിൽ സിനിയുടെ ഭർത്താവായ പ്രദീപ് സ്വന്തമായ ഒരു ഭവനം പണിയുവാൻ പറ്റാതെ ഓട്ടോറിക്ഷയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും ഭാര്യയായ സിനിക്ക് ക്യാൻസർ ചികിത്സയും മൂലം പ്രയാസപ്പെടുകയും രണ്ട് പെൺകുഞ്ഞുങ്ങളുമായി ഇവർ കഴിയുന്ന അവസ്ഥ മനസ്സിലാക്കിയാണ് പ്രതിഭ നൽകിയ സഹായത്താൽ രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ട് അടങ്ങിയ വീട് പ്രതിഭയുടെ ജന്മദിനത്തിൽ ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ റവ. ജോർജ് മാത്യു., മുൻ പഞ്ചായത്ത് മെമ്പർ മിനി ഇടിക്കുള, പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ., സൂസമ്മ ഉണ്ണുണ്ണി, ജെറി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം. എസ് .സുനിൽ ഭവനരഹിതരായവർക്ക്‌ പണിത് നൽകുന്ന 372- മത് സ്നേഹഭവനം കോന്നി ഊട്ടുപാറ കരിമ്പനാകുഴി നിരവേൽ സിനിക്കും കുടുംബത്തിന് നൽകി വീടിൻറെ താക്കോൽദാനച്ചടങ്ങ് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *