50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി ; കാൻസർ നിർണ്ണയ ക്യാമ്പ് മാർച്ച് 4ന് നിരണത്ത്

Alappuzha Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെയും നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയുടെയും സഹകരണത്തോടെ മലയാള മനോരമ ന്യൂസിന്റെ കേരള കാൻ പത്താം പതിപ്പിന്റെ ഭാഗമായി ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിരണം കാട്ടുനിലം മാർത്തോമാ പാരിഷ് ഹാളിൽ മാർച്ച് 4ന് രാവിലെ 8ന് ക്യാമ്പ് തുടങ്ങും. പൊതു സമ്മേളനം ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടിയും ശ്വേത മേനോനും മുഖ്യ അതിഥികളാകും. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിയുമായി സഹകരിച്ച് 50 ലക്ഷം രൂപയുടെ ചികിത്സ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *