പെരിങ്ങനാട് ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കൂടി കയറി വികലാംഗനായ യുവാവ് മരണപ്പെട്ടു എന്ന അതീവ ദുഖകരമായ വാർത്ത.

Kerala Pathanamthitta
Print Friendly, PDF & Email

ഇന്ന് പെരിങ്ങനാട് മഹാദേവ ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ചയിൽ നിന്ന്.. പെരിങ്ങനാട് ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കൂടി കയറി വികലാംഗനായ യുവാവ് മരണപ്പെട്ടു എന്ന അതീവ ദുഖകരമായ വാർത്ത.

അടൂർ: പെരിങ്ങനാട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കെട്ടുകാഴ്ച കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കൂടി കയറി വികലാംഗനായ യുവാവ് മരണപ്പെട്ടു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ വാലുതറയിൽ ഊന്നുകൽ മുകളിൽ പടിഞ്ഞാറ്റേതിൽ എം.ഡി. ബാബുവിൻ്റെയും പൊന്നമ്മയുടേയും മകൻ. സജി ബാബു (39) ആണ് മരിച്ചത്. പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഭവം. സഹോദരൻ: സാംകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *