പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ

Crime

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി അഭിഭവൻ വീട്ടിൽ നിന്നും തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസം കെ.എസ്. അഭിജിത് (20) ആണ് പിടിയിലായത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം സ്‌കൂട്ടറിൽ തട്ടിക്കൊണ്ടു പോയി പ്രതിയുടെ തുമ്പമണ്ണിലെ വാടകവീട്ടിലെത്തിച്ച് അവിടെ വച്ചു, മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ വച്ചും ബലാൽസംഗം ചെയ്തു. പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങൾ കൈയിലുണ്ട് എന്ന സന്ദേശം അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

തട്ടയിലെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മൊബൈൽ ഫോണിൽ പെൺകുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു, പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ അവധിയിൽ പോയതിനെ തുടർന്ന് അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിനായിരുന്നു അന്വേഷണചുമതല. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് കൈക്കൊണ്ടു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

മറ്റ് നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദ്ദേശാനുസരണം കൊടുമൺ എസ് എച്ച് ഓ പ്രവീൺ ,അടൂർ എസ് എച്ച് ഓ ശ്രീകുമാർ, എസ് സി പി ഓമാരായ ശിവപ്രസാദ് , പ്രമോദ്, സി പി ഓമാരായ മാരായ രാജീവൻ , അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *