പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള “കൊട്ടക അവാർഡ്” വിതരണം പത്തനംതിട്ട വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ നടി ജയകുറുപ്പ് വിതരണം ചെയ്തു . ബോബൻ ഗോവിന്ദൻ , റ്റ്വിങ്കിൾ ജോബി , രാജേഷ് കുറുമാലി , ഡിനി ഡാനിയേൽ , കെ. ആർ പ്രഹ്ളാദൻ , ഡോ. മനോജ് എം. കുമാർ , അരുൺ കൃഷ്ണൻ പി. പരേതനായ സി.ജെ സാജന് വേണ്ടി മകൻ ബിമൽ റേ സാജൻ എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത് .
സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാർ , കൺവീനർ പി. സക്കീർ ശാന്തി , രജീല ആർ. രാജം , അഡ്വ. ഷബീർ അഹമ്മദ് , പി.വി.ഹരിഹരൻ ,ഡോ. ബിന്ദു സാജൻ , സീതത്തോട് രാമചന്ദ്രൻ , വിഷ്ണു ജയൻ ,ബിജോയ് മലയാലപ്പുഴ , കെ.സി വർഗ്ഗീസ് , പ്രശാന്ത് ശ്രീധർ , റെജി എബ്രഹാം, ജോജു ജോർജ്ജ് തോമസ് , ബിജു ആർ. പിള്ള , സജി പി. , മഞ്ജു ബിനോയ്, മാത്യൂ തോമസ്, മനോജ് കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പതിമൂന്നാം വാർഷികത്തോടനു ബന്ധിച്ച് ഉള്ള കൊട്ടക അവാർഡ് വിതരണം പത്തനംതിട്ട വൈ.എം.സി.എയിൽ നടന്ന ചടങ്ങിൽ നടി ജയകുറുപ്പ് നിർവ്വഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

