ദേശീയ ആയുഷ് മിഷന്റെ ജില്ലയിലെ പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തെറാപ്പിസ്റ്റ് (പുരുഷനും സ്ത്രീയും):-
യോഗ്യത- കേരള സർക്കാരിന്റെ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വർഷത്തെ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് . പ്രായപരിധി 2026 ഫെബ്രുവരി 13 ന് 40 വയസ് കവിയരുത്. 60 വയസിന് താഴെയുളള വിരമിച്ച ആയുർവേദ തെറാപിസ്റ്റുകൾക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14700 രൂപ.
ഫാർമസിസ്റ്റ് :-
യോഗ്യത- സിസിപി /എൻസിപി അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി : 2026 ഫെബ്രുവരി 13 ന് 40 വയസ് കവിയരുത്.
അടിസ്ഥാന ശമ്പളം -14700 രൂപ.
അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്. വെബ്സൈറ്റ് : www.nam.kerala.gov.in-careers
ഫോൺ : 0468 2995008.


