സാറാമ്മയ്ക്കിനി സ്വസ്ഥമായി വീട്ടില്‍ കഴിയാം

Kerala Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – ഏത് നിമിഷവും തന്റെ വീടിന് മുകളിലേക്ക് വീഴാവുന്ന അയല്‍വാസിയുടെ വസ്തുവിലെ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന പരാതിയുമായാണ് പരിയാരം സ്വദേശി സാറാമ്മ മാത്യു സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ എത്തിയത്. മാനത്ത് മഴയുടെ കോള് കാണുമ്പോള്‍ എന്റെ ഉള്ളില്‍ നിറയെ പേടിയാ സാറേ… എന്ന് വിതുമ്പി കൊണ്ട് സാറാമ്മ സങ്കടം പറഞ്ഞപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഉത്തരവ്.

മരം മുറിച്ച് നീക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ ഇല്ലെന്നും പരാതിയില്‍ നടപടി എടുക്കേണ്ടന്നുമുള്ള നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. പരാതിയില്‍ പഞ്ചായത്ത് നടപടി എടുക്കാഞ്ഞതോടെ ഏത് നിമിഷവും അപകടം ഉണ്ടാകുമെന്ന ഭയപ്പാടിലായിരുന്നു സാറാമ്മ. ഈ സമയത്താണ് സാറാമ്മയ്ക്ക് ആശ്വാസം പകര്‍ന്ന് പരാതി അദാലത്തില്‍ തീര്‍പ്പായിരിക്കുന്നത്. അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരികണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ സമയോചിതമായ ഇടപെടലില്‍ ഇനി സമാധാനത്തോടെ വീട്ടില്‍ കിടക്കാമെന്ന സന്തോഷത്തോടെയാണ് സാറാമ്മ വീട്ടിലേക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *