എറണാകുളം – സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൾമനോളജി വിഭാഗത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനം 650 രൂപ. രണ്ട് ഒഴിവുകൾ. പ്രായപരിധി 18ന് 36നും മധ്യേ. നിയമന കാലാവധി ആറുമാസം.
ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡി.എം.ഇ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഫെബ്രുവരി 23 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ സമയം അതേ ദിവസം രാവിലെ 10.30 മുതൽ 11 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0484-2754000, 0484-2754416.
What do you feel about this post?
Like
Love
Happy
Haha
Sad

