പത്തനംതിട്ട: മാവേലിക്കരയിലും വാകത്താനത്തും കാറിന് തീപിടിച്ച് ഡ്രൈവർമാർ മരിച്ചതിന് പിന്നാലെ ഇന്ന് വെട്ടൂരിൽ ടിപ്പർ ലോറിയുടെ ക്യാബിനിൽ അഗ്നിബാധ. ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് ഡ്രൈവിംഗ് ക്യാബിനിലാണ് തീ പടർന്നത്. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ രക്ഷപെട്ടു. ഫയർഫോഴ്‌സ സംഘം എത്തി തീയണച്ചെങ്കിലും ക്യാബിൻ ഏറെക്കുറെ പൂർണ്ണമായും കത്തി നശിച്ചു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളുടെ ഉള്ളിൽ പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്നു എന്ന സംശയവും ഉയരുന്നുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

