തിരുവല്ല: ഈ കാലഘട്ടത്തിലും ക്രിസ്തുവിന്റെ ജീവിതത്തെ കുറിച്ചുള്ള പഠനങ്ങൾ പ്രസക്തമാണെന്നും ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാമിന്റെ ‘രാജാവിനു വേണ്ടിയുള്ള എന്റെ കൃതികൾ’ എന്ന ഓഡിയോ ബുക്ക് പ്രകാശനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. ഡോ മറിയം ഉമ്മൻ ആദ്യപ്രതി ഏറ്റുവാങ്ങി. റവ.അജിത്ത് ഈപ്പൻ തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭാ അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് മുഖ്യ പ്രഭാഷണം നടത്തി. മെത്രാപ്പൊലീത്തൻ സെക്രട്ടറി റവ. കെ.ഇ.ഗീവർഗീസ്, സുവിശേഷകരായ ബാബു പുല്ലാട്, ജോയി പുല്ലാട്, സാബു വാര്യാപുരം, ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. 35 ലേഖനങ്ങളുടെ ശബ്ദ സന്ദേശങ്ങൾ അടങ്ങിയതാണ് ഈ ഓഡിയോ ബുക്ക്.



