മഴുവങ്ങാട് ചിറയിൽ കെഎസ്ആർടിസിയും മീൻവണ്ടിയും കൂട്ടിയിടിച്ചു : ഒമ്പതു പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – എം.സി റോഡില്‍ മഴുവങ്ങാട് ചിറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും മീന്‍ കയറ്റി വന്ന പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്ക് പറ്റി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശരത് ചന്ദ്രന്‍, കണ്ടക്ടര്‍, ബസിലെ യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയന്‍കുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ് , സജി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു അപകടം. ഓതറയില്‍ നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ബസും തിരുവല്ല ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ കെഎസ്ആര്‍ടിസി ജീവനക്കാരെ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *