പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ളക്ക് എതിരെയും, നഗരത്തിലെ യാത്രാ ദുരിതം പരിഹരിക്കുക, അബാൻ മേൽപ്പാലത്തിന്റെ പണി ഉടനടി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ – കുമ്പഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഏക ദിന ഉപവാസം നടത്തി .ഉപവാസ സമരം ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ ഉത്ഘടനം ചെയ്‌തു .
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ പിള്ള അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, കോൺഗ്രസ് ബ്ലോക്ക്ജനറൽ സെക്രട്ടറി സുബ്ഹാൻ അബ്ദുൾ , കെ എസ്‍ യു ജില്ലാ കമ്മിറ്റി അംഗം ഇജാസ് ഖാൻ എം ഐ എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.
ഡി സി സി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, മുനിസിപ്പൽ കൗൺസിലിർമാരായ അൻസർ മുഹമ്മദ്, , നജിം രാജൻ ,അരവിന്ദാക്ഷൻ നായർ, അംബിക വേണു, സജിനി മോഹൻ, ഡിസിസി ജനറൽ സെക്രട്ടറി റോഷൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി പോൾ ഡാനിയേൽ, റോസിലിൻ സന്തോഷ് , പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൽകലാം ആസാദ്, എ ഫാറൂഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്റുമാരായ റെനിസ് മുഹമ്മദ്, നാസർ തൊണ്ടമണ്ണിൽ, തദാഗത്, റോബിൻ മോൻസി, കെ എസ്‍ യു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഭിജിത്ത് സോമൻ, മുഹമ്മദ് സാദിഖ്, ജോൺ കിഴക്കെതിൽ, മെബിൻ നിരവേൽ, മുഹമ്മദ് ഷബീർ, അമനുള്ള, സൽമാൻ, അജ്മൽ കരിം, ഹാലിദ്, ബാസിത്ത് താക്കര,അലൻ ജിയോ മൈക്കിൾ ,നിതിൻ മണക്കാട്ട് മണ്ണിൽ, മിസ്ന ആരിഫ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി പി മോഹൻ രാജ് ഉത്‌ഘാടനം ചെയ്തു .

ഫോട്ടോ – ഷാജി വെട്ടിപ്പുറം: ശബരിമല കൊള്ള,പത്തനംതിട്ട നഗരത്തിലെ യാത്ര ദുരിതം എന്നിവയിൽ പ്രതിക്ഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് ടൗൺ – കുമ്പഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഏകദിന ഉപവാസ സമരം ഡി സി സി പ്രസിഡന്റ് പ്രൊഫ .സതീഷ് കൊച്ചുപറമ്പിൽ ഉൽഘാടനം ചെയ്യുന്നു


