തിരുവല്ല: ലോക മസ്തിഷ്‌കാഘാത സംഘടന (വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ)യുടെ 2024ലെ ഏയ്ഞ്ചൽസ് അവാർഡ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലോകോത്തര നിലവാരമുള്ള സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കുന്നതിലും സ്‌ട്രോക്കിനെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിലും ആശുപത്രി നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. അബുദാബിയിൽ നടന്ന വേൾഡ് സ്‌റ്റോക്ക് കോൺഗ്രസിൽ വച്ച് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിന് വേണ്ടി സീനിയർ കൺസൾട്ടന്റ് ഡോ. അനിൽകുമാർ ശിവൻ പുരസ്‌കാരം സ്വീകരിച്ചു.



