പത്തനംതിട്ട : അറിവിന്റെ വാതായനങ്ങൾ തുറന്ന് സാമൂഹിക ജീവിതത്തിന് ശിലപാകിയ പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻറി സ്കൂളിൽ അവർ ഒത്തു ചേർന്നപ്പോൾ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ആദരാവു നൽകി. പത്തനംതിട്ട നഗരസഭയിലെ ചെയർ പേഴ്സണും, വൈസ് ചെയർ പേഴ്സണും പ്രതിപക്ഷ നേതാവും അടക്കം13 മുനിസിപ്പൽ കൗൺസിലർമാരും 2 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും അടങ്ങിയ സംഘമാണ് തങ്ങളുടെ വിദ്യാലയ മുറ്റത്ത് ഒത്തുചേർന്നത്.
സ്കൂൾ പിടി എ പ്രസിഡന്റ് ജോൺ പോൾ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ വൈസ് ചെയർപേഴ്സൺ ശ്രീ സാഗീർ എ, പ്രതിപക്ഷ നേതാവ് പി കെ അനീഷ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ വിളവിനാൽ, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ സജി കെ സൈമൺ, വി ആർ ജോൺസൺ, അൻസർ മുഹമ്മദ്, മിസ്ന ആരിഫ്, ബിബിൻ ബേബി, അജിൻ വർഗീസ്, അനില അനിൽ, അൻസിൽ അഹമ്മദ്,പി കെ അനീഷ്, ജോയമ്മ സൈമൺ എന്നീ ജനപ്രതിനിധികൾ ആദരവ് ഏറ്റു വാങ്ങി. പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ ഹെഡ്മിസ്ട്രെസ് മിനി തോമസ് ജനറൽ കൺവീനർ റെജി ചാക്കോ ജോർജ് ബിനുരാജ് എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

