പമ്പാ നദീ സംരക്ഷണം പഠനം ആരംഭിച്ചു.

Kerala Lifestyle Pathanamthitta

ആറന്മുള – കേന്ദ്ര ജലസക്തി മന്ത്രാലയത്തിന്റെ നദി സംരക്ഷണ പദ്ധതിയിൽ കേരളത്തിൽ നിന്നും പമ്പാ നദിയെയും, പെരിയാറിനെയും കൂടി ഉൾപ്പെടുത്തി. ഈ നദി കളുടെ സാംസ്‌കാരികവും, സമ്പത്തീകവുമായ പ്രധാന്യം കൂടി പരിഗണിച്ചാണ് തിരഞ്ഞെടുത്തിട്ടുള്ളത് . നദിയുടെ സ്വാഭാവീകതയെ സംരക്ഷിച്ചു നീരോഴുക്കു സുഗമമാക്കുന്നതിനും, മാലിന്യ നിർമ്മാർജ്ജനത്തിനും,നശിച്ചുകൊണ്ടിരിക്കുന്ന ജീജാലങ്ങളുടെ പുനരുജ്ജീവന്നതിനും വേണ്ടിയുള്ള പഠനം നടത്തും, നദിയിലേക്ക് ജലം ഒഴുകിയെത്തുന്ന അരുവികളും, തൊടുകളും സംരക്ഷിച്ചു ജല സമൃദ്ധ മാക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കും.

നാഷണൽ റിവർ കൺസെർവേഷൻ ഡയറക്ടറേറ്റിന്റെയും,വൈൽഡ് ലൈഫ് ഈൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ പള്ളിയോട സേവാ സംഘത്തിന്റെയും, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും, വിജയാനന്ദ വിദ്യാപീഠത്തിന്റെയും സഹകരണത്തോടെയാണ് പമ്പാ നദീ പുനരുജ്ജീവനത്തിനാ യുള്ള പഠനത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ദേശീയ നദി സംരക്ഷണ ഡയറക്ട്രേറ്റിന്റെ ഡയറക്ടറും,നമാമി ഗംഗാ പ്രോജക്ടിന്റെ ചീഫ് കോർഡിനേറ്ററുമായ ജി. അശോക് കുമാർ ഐ. എ. എസ്സ് പഠന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റുട്ട് സീനിയർ സയന്റിസ്റ്റ് ഡോ എസ്സ് എ ഹുസ്സൈൻ, പമ്പാ- പെരിയാർ കോർഡിനേറ്റർ സുബീഷ്. എസ്സ്, പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി കെ ചന്ദ്രൻ, എം കെ ശശികുമാർ, വിജയാനന്ദവിദ്യാപീഠം പ്രിൻസിപ്പാൾ ഡോ ഗോപകുമാർ, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് കൺവീനർ പി ആർ ഷാജി, NRCD പ്രൊജക്റ്റ്‌ കോർഡിനേറ്റർ തൻവീർ അഹ്‌മദ്‌, അഡ്വ ഡി രാജഗോപാൽ, അഡ്വ എം ൻ ബാലകൃഷ്ണൻ നായർ, സി ജി പ്രദീപ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ എസ്സ്, ഉത്തമൻ കുറുന്താർ എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *