കുരമ്പാല സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയ കുദാശയും 73 മത് ഇടവക തിരുനാളും

Pathanamthitta
Print Friendly, PDF & Email

പന്തളം: കുരമ്പാല സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയ കുദാശയും 73 മത് ഇടവക തിരുനാളും 18 മുതൽ 25 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.18 ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം. യാമ നമസ്കാരം. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്ക ബാവ ദൈവാലയ കൂദാശയും വിശുദ്ധ കുർബാനയും സമർപ്പിക്കും. തുടർന്ന് പെരുന്നാൾ കൊടിയേറ്റ്, വൈകിട്ട് 5.30 മുതൽ പൊതുസമ്മേളനം. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.

4.30 മുതൽ ജപമാല സന്ധ്യാ പ്രാർത്ഥന ഗാനശുശ്രുഷ , വചനപ്രഘോഷണം. 20 മുതൽ 23 തിയതികളിൽ യഥാക്രമം ജപമാല, സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രുഷ , വചനപ്രഘോഷണം. 24 ന് വൈകിട്ട് ആറ് മുതൽ തിരുനാൾ റാസ , പറന്തൽ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നിന്ന് കുരമ്പാല ദൈവാലയത്തിലേക്ക് , 25ന് രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന , യുഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്ത , കുടുംബ സംഗമം, കൊടിയിറക്ക്, നേർച്ച വിളമ്പ് ,ഇടവക വികാരി ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, ട്രസ്റ്റി ജോണിക്കുട്ടി, കൺസ്ട്രക്ഷൻ ജനറൽ കൺവീനർ ചാണ്ടി ജോസഫ്, സെക്രട്ടറി മോനിയോഹന്നാൻ, ഫിനാൻസ് കൺവീനർ യോഹന്നാൻ ബേബി, പബ്ലിസിറ്റി കൺവീനറന്മാരായ എബിൻ തോമസ്, ജോമറ്റ് തങ്കച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *