പത്തനംതിട്ടയിൽ ഇന്നറിയാൻ
*പരിശീലന ക്ലാസ്
പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികളുടെ ആശ്രിതർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയിമെന്റിലെ (കിലെ) സിവിൽ സർവീസ് അക്കാദമിയിൽ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂൺ ആദ്യവാരം ആരംഭിക്കും. ഫീസ് 25000 രൂപ. യോഗ്യത ബിരുദം. www.kile.kerala.gov.in/kileiasacademy
ഫോൺ- 0471 2479966, 8075768537.
*സീറ്റ് ഒഴിവ്
ചെന്നീർക്കര സർക്കാർ ഐ ടി ഐയിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത പ്ലസ് ടു/ ബിരുദം. ഫോൺ – 7306119753.
*സൗജന്യ കലാപരിശീലനം
സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്ക് കേരളനടനം, ചെണ്ട തുടങ്ങിയ സൗജന്യ കലാപരിശീലനത്തിന് അവസരം. പരിശീലന കാലവധി രണ്ട് വർഷം. അപേക്ഷ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ലഭിക്കും. അവസാന തീയതി ഏപ്രിൽ 27 വൈകിട്ട് അഞ്ച്. ഫോൺ : 7025365248, 9895565946.
*പരീക്ഷാഫലം
ഐ.എച്ച്.ആർ.ഡി. 2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ് :www.ihrd.ac.in
ഫോൺ : 0471 2322985, 2322501.
*ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു) ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.
*റാങ്ക് പട്ടിക
ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എൻസിഎ-എസ്ടി) (കാറ്റഗറി നമ്പർ 647/2022) തസ്തികയിലേക്ക് 2024 മാർച്ച് 26ന് നിലവിൽവന്ന 345/2024/ഡിഒഎച്ച് നമ്പർ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.
What do you feel about this post?
Like
Love
Happy
Haha
Sad

